നമ്മുടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്... നമ്മുടെ കുട്ടികളും...

Thursday 17 August 2017

കായിക മേള

സ്കൂൾ കായിക മേള പൂർവ്വാധികം ഭംഗിയായി നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സുമം പി. ജെ. ഹെഡ്മിസ്ട്രസ് ശ്രീമതി സുമ ആർ. എന്നിവർ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മത്സരങ്ങളും നടന്നു. എല്ലാ വിദ്യാര്‍ത്ഥികളും ആവേശത്തോടെ മത്സരങ്ങളിലും പങ്കെടുത്തു.


Tuesday 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം

            സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പിറവം മുനിസിപ്പാലിറ്റി സംഘടിപ്പിച്ച റാലിയിൽ നമ്മുടെ സ്കൂൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. 

 2017മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷ യിൽ മികച്ച വിജയം നേടിയ നമ്മുടെ ജിക്സൻ ജോണിന്റെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും ലഭിച്ചു. 100%വിജയം നേടിയതിനുള്ള ട്രോഫി പ്രധാന അധ്യാപിക ശ്രീമതി സുമ ആർ. തദവസരത്തിൽ ഏറ്റുവാങ്ങി. 

Thursday 3 August 2017

ഔഷധ കഞ്ഞി വിതരണം

 കർക്കിടകമാസാചരത്തോടനുബന്ധിച്ച് ഹെൽത്ത് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഔഷധ കഞ്ഞി വിതരണം നടന്നു. കുട്ടികൾ ശേഖരിച്ച് വന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്  അംഗം ശ്രീമതി അമ്മിണി അമ്മാൾ ടീച്ചറുടെ നിരീക്ഷണത്തിൽ പഠനപ്രവർത്തനമായി കുട്ടികൾ ഔഷധ കഞ്ഞി നിർമ്മാണ ത്തിന്റെ ഭാഗമായി.  




Wednesday 2 August 2017

ഔഷധസസ്യ പ്രദർശനം 2017


 കർക്കിടകമാസാചരത്തോടനുബന്ധിച്ച് ഹെൽത്ത് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ പ്രദർശനം നടന്നു. വീട്ടിലും തൊടിയിലും വഴിയരുകിലുമെല്ലാം തങ്ങൾ കണ്ട ചെടികൾ പുൽപ്പടർപ്പുകൾ ഒന്നും നി നിസ്സാരങ്ങളല്ല ഔഷധസസ്യങ്ങളാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ വിസ്മയം നിറച്ചു. കച്ചോലം, കരിങ്കുറിഞ്ഞി, കിരിയാത്ത്, വരമ്പേൽ കൊടിയേറി, ഓരില, വള്ളിയുഴിഞ്ഞ എന്നിങ്ങനെ ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ശേഖരിച്ച് അവയുടെ പേര്, ശാസ്ത്ര നാമം, ഗുണം എന്നിവ വിശദീകരിച്ചത് കാണികളുടെ അഭിനന്ദത്തിന് അർഹനായി.