നമ്മുടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്... നമ്മുടെ കുട്ടികളും...

Thursday 17 August 2017

കായിക മേള

സ്കൂൾ കായിക മേള പൂർവ്വാധികം ഭംഗിയായി നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സുമം പി. ജെ. ഹെഡ്മിസ്ട്രസ് ശ്രീമതി സുമ ആർ. എന്നിവർ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മത്സരങ്ങളും നടന്നു. എല്ലാ വിദ്യാര്‍ത്ഥികളും ആവേശത്തോടെ മത്സരങ്ങളിലും പങ്കെടുത്തു.


Tuesday 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം

            സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പിറവം മുനിസിപ്പാലിറ്റി സംഘടിപ്പിച്ച റാലിയിൽ നമ്മുടെ സ്കൂൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. 

 2017മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷ യിൽ മികച്ച വിജയം നേടിയ നമ്മുടെ ജിക്സൻ ജോണിന്റെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും ലഭിച്ചു. 100%വിജയം നേടിയതിനുള്ള ട്രോഫി പ്രധാന അധ്യാപിക ശ്രീമതി സുമ ആർ. തദവസരത്തിൽ ഏറ്റുവാങ്ങി. 

Thursday 3 August 2017

ഔഷധ കഞ്ഞി വിതരണം

 കർക്കിടകമാസാചരത്തോടനുബന്ധിച്ച് ഹെൽത്ത് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഔഷധ കഞ്ഞി വിതരണം നടന്നു. കുട്ടികൾ ശേഖരിച്ച് വന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്  അംഗം ശ്രീമതി അമ്മിണി അമ്മാൾ ടീച്ചറുടെ നിരീക്ഷണത്തിൽ പഠനപ്രവർത്തനമായി കുട്ടികൾ ഔഷധ കഞ്ഞി നിർമ്മാണ ത്തിന്റെ ഭാഗമായി.  




Wednesday 2 August 2017

ഔഷധസസ്യ പ്രദർശനം 2017


 കർക്കിടകമാസാചരത്തോടനുബന്ധിച്ച് ഹെൽത്ത് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ പ്രദർശനം നടന്നു. വീട്ടിലും തൊടിയിലും വഴിയരുകിലുമെല്ലാം തങ്ങൾ കണ്ട ചെടികൾ പുൽപ്പടർപ്പുകൾ ഒന്നും നി നിസ്സാരങ്ങളല്ല ഔഷധസസ്യങ്ങളാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ വിസ്മയം നിറച്ചു. കച്ചോലം, കരിങ്കുറിഞ്ഞി, കിരിയാത്ത്, വരമ്പേൽ കൊടിയേറി, ഓരില, വള്ളിയുഴിഞ്ഞ എന്നിങ്ങനെ ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ശേഖരിച്ച് അവയുടെ പേര്, ശാസ്ത്ര നാമം, ഗുണം എന്നിവ വിശദീകരിച്ചത് കാണികളുടെ അഭിനന്ദത്തിന് അർഹനായി.

Friday 21 July 2017

ചാന്ദ്രദിനം 2017

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചാന്ദ്രയാത്ര തയ്യാറെടുപ്പും യാത്രയും എന്നിവയുടെ വീഡിയോ പ്രശ്നം.

Wednesday 19 July 2017

ചാന്ദ്രദിനം പ്രശ്നോത്തരി

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളെ ആകാശദൌത്യങ്ങളുടെ പേരുള്ള  8ഗ്രൂപ്പുകളായി തിരിച്ച് 3 റൌണ്ടുകളിലായി പ്രശ്നോത്തരി സംഘടിപ്പിക്കപ്പെട്ടു. 

Friday 7 July 2017

പഠിക്കാം കണ്ടും കേട്ടും ചെയ്തും


ബഡ്ഡിംഗ് കണ്ടും കേട്ടും ചെയ്തും പഠനാനുഭവമാകുന്നു. 

Wednesday 21 June 2017

പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത്...

വായനാ മാസാചരണത്തോട് അനുബന്ധിച്ച് പിറവം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ വായനയുടെ മഹത്വം വിളംബരം ചെയ്യാൻ പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് സ്കൂളിൽ നിന്നും മുനിസിപ്പൽ ഓഫീസ് വരെ റാലി നടത്തി. റാലിക്കിടെ വിവിധ ഇടങ്ങളിൽ അല്പനേരം ചെലവഴിച്ച്  വിവിധ പുസ്തകങ്ങൾ കേൾവിക്കാരെ പരിചയപ്പെടുത്തി. നാട്ടുകാർക്കായി ഓപ്പൺ പ്രശ്നോത്തരി സംഘടിപ്പിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട ആളുകൾ താത്പര്യത്തോടെ അതിൽ പങ്കെടുത്ത് പ്രധാന അധ്യാപകൻ ശ്രീ. ബഷീർ കെ. ൽ നിന്നും സമ്മാനം സ്വീകരിക്കുകയും ചെയ്തു. റാലിയുടെ സമാപനയോഗം മുനിസിപ്പൽ ചെയർമാൻ ശ്രീ. സാബു കെ ജേക്കബ് നിർവ്വഹിച്ചു. കൌൺസിലമാരായ ശ്രീ. മെബിൻ ബേബി, ശ്രീ. ജിൽസ് പെരിയപുറം തുടങ്ങിയവർ ആശംസകൾ നേർന്നു. 

Tuesday 6 June 2017

പരിസ്ഥിതി ദിന പ്രശ്നോത്തരി






പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ ഹൈസ്കൂളിലേക്ക്ല തലത്തിൽ  അൽക്കാമോൾ ആൻഡ്രൂസ്, അക്ഷയ് ബിനു എന്നിവരും യു. പി. തലത്തിൽ മരിയ റെജി, നയന റെജി എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

Monday 5 June 2017

ഈ വർഷത്തെ പിറവം, ഗവണ്മെന്റ്പ ഹയർസെക്കന്ററി സ്കൂളിന്റെ പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പിറവം മുനിസിപ്പൽ ചെയർമാൻ       ശ്രീ. സാബു കെ. ജേക്കബ് നാന്ദി കുറിച്ചു. എഡ്യുക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ശ്രീ. ജിൽസ് പെരിയപുറം, വാർഡ് കൌൺസിലർ ശ്രീ. മെബിൻ ബേബി, പ്രധാനാധ്യാപകൻ ശ്രീ. ബഷീർ കെ., പി. ടി. എ. അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 



Thursday 1 June 2017

ഉച്ച ഭക്ഷണവിതരണ പരിപാടി ഉത്ഘാടനം

2017_18 അദ്ധ്യയന വർഷത്തെ സ്കൂൾ  ഉച്ച ഭക്ഷണവിതരണ പരിപാടി  ഉത്ഘാടനം പ്രവേശനോത്സ  ദിനത്തിൽ പുതുതായി ചാർജ്ജെടുത്ത പ്രധാനാധ്യാപകൻ ബഷീർ കെ. ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പായസത്തോട് കൂടിയ സദ്യയിൽ സന്തോഷപൂർവ്വം പങ്കുചേർന്നു. 

പ്രവേശനോത്സവം 2017_18

പുതിയ ഒരു അദ്ധ്യയന വർഷത്തെ തുടക്കം... പുതുമകളുടെ....
പുതുതായി 18 കുട്ടികൾ സ്കൂളിലേക്ക് എത്തി. കാത്തിരിക്കുന്ന അറിവിന്റെ വിസ്മയം ലോകം കീഴടക്കിയ ആവേശത്തോടെ.... 

Tuesday 30 May 2017

അനുമോദന പ്രവാഹം

തന്റെ പരിമിതികളെ തരണം ചെയ്ത് മികച്ച SSLC പരീക്ഷ യിൽ മികച്ച വിജയം നേടി നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറിയ ജിക്സൻ ജോണിനെ പിറവം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. സാബു കെ.  ജേക്കബ് പൊന്നാട അറിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. എഡ്യുക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ശ്രീ. ജിൽസ് പെരിയപുത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ജാക്സന്റെ തുടർ പഠന ചെലവ് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഏറ്റെടുക്കും എന്ന് കൾച്ചറൽ ഫോറം ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാൻ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഉപഹാരങ്ങൾ നൽകി

SSLC 2017 ൽ നാം നേടിയ നൂറുമേനി വിജയത്തെ അനുമോദിച്ച് പിറവം മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങൾ വിജയികളായ നമ്മുടെ ഴുവൻ കുട്ടികൾക്കും വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു പ്രധാന അധ്യാപിക ശ്രീമതി മേഴ്സി കെ മാത്യുവിനും ഉപഹാരങ്ങൾ നൽകി. 

Wednesday 8 March 2017

മാസ്റ്റർ അക്ഷയ് ബിനു JCI പ്രതിഭ പുരസ്കാരം നേടി


JCI മൂവാറ്റുപുഴ ബ്രാഞ്ചിന്റെ ഈ വർഷത്തെ പ്രതിഭാ പുരസ്കാരത്തിന് നമ്മുടെ എട്ടാം ക്ലാസ്സിലെ മാസ്റ്റർ അക്ഷയ് ബിനു അർഹനായി.




Friday 24 February 2017

ഞങ്ങൾ തയ്യാർ


RMSA പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്കായി തൈക്കോണ്ട പരിശീലനം നല്‍കി. തൈക്കോണ്ട അസോസിയേഷൻ പ്രതിനിധി ആതിരയാണ് കുട്ടികൾക്ക് പരിശീലനം നല്‍കിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി പെണ്‍കുട്ടികൾക്കായി തൈക്കോണ്ട പരിശീലനം നടന്നു വരുന്നു.

Thursday 9 February 2017

കൊച്ചി ബിനാലെ പഠനയാത്ര


                         കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടന്ന ദ്വിദിന കാലിഗ്രാഫി (അക്ഷരശാസ്ത്രം) പഠനക്യാമ്പിൽ പങ്കെടുക്കുന്ന പിറവം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ. പ്രമുഖ മലയാള സിനിമ അഭിനേതാവ് ശ്രീ. മനു ജോസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത കാലിഗ്രാഫർ ശ്രീ. എൻ. ഭട്ടതിരിപ്പാട് കുട്ടികൾക്ക് മലയാള അക്ഷരങ്ങളും വാക്കുകളും കൊണ്ടുള്ള ചിത്രരചന പരിശീലിപ്പിച്ചു. 


                                


Thursday 2 February 2017

അനുമോദനങ്ങൾ

ജിക്സൻ ജോൺ
സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കഥാകഥനത്തിന് 'എ' ഗ്രേഡും പ്രസംഗത്തിന് എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പിറവം കൊമ്പനാമലയിൽ തെക്കേമല ജോൺ, ഗ്രേസി ദമ്പതികളുടെ മൂത്തമകനായ ജിക്സൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടാതെ കലാ കായിക രംഗങ്ങളിലും അക്കാദമിക് തലങ്ങളിലും ജിക്സൻ മികവ് തെളിയിച്ചിട്ടുണ്ട്. 










Friday 13 January 2017

പരിശീലന കളരി


ക്രിസ്തുമസ് അവധിയോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിശീലന കളരികൾ സംഘടിപ്പിച്ചു. നാടകം, ഫുട്ബോൾ, സ്പോക്കൺ ഇംഗ്ലീഷ് , ചെസ്സ് എന്നിവയിൽ വിദഗ്ദ്ധർ പരിശീലനം നൽകി.