നമ്മുടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്... നമ്മുടെ കുട്ടികളും...

Wednesday 21 June 2017

പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത്...

വായനാ മാസാചരണത്തോട് അനുബന്ധിച്ച് പിറവം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ വായനയുടെ മഹത്വം വിളംബരം ചെയ്യാൻ പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് സ്കൂളിൽ നിന്നും മുനിസിപ്പൽ ഓഫീസ് വരെ റാലി നടത്തി. റാലിക്കിടെ വിവിധ ഇടങ്ങളിൽ അല്പനേരം ചെലവഴിച്ച്  വിവിധ പുസ്തകങ്ങൾ കേൾവിക്കാരെ പരിചയപ്പെടുത്തി. നാട്ടുകാർക്കായി ഓപ്പൺ പ്രശ്നോത്തരി സംഘടിപ്പിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട ആളുകൾ താത്പര്യത്തോടെ അതിൽ പങ്കെടുത്ത് പ്രധാന അധ്യാപകൻ ശ്രീ. ബഷീർ കെ. ൽ നിന്നും സമ്മാനം സ്വീകരിക്കുകയും ചെയ്തു. റാലിയുടെ സമാപനയോഗം മുനിസിപ്പൽ ചെയർമാൻ ശ്രീ. സാബു കെ ജേക്കബ് നിർവ്വഹിച്ചു. കൌൺസിലമാരായ ശ്രീ. മെബിൻ ബേബി, ശ്രീ. ജിൽസ് പെരിയപുറം തുടങ്ങിയവർ ആശംസകൾ നേർന്നു. 

Tuesday 6 June 2017

പരിസ്ഥിതി ദിന പ്രശ്നോത്തരി






പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ ഹൈസ്കൂളിലേക്ക്ല തലത്തിൽ  അൽക്കാമോൾ ആൻഡ്രൂസ്, അക്ഷയ് ബിനു എന്നിവരും യു. പി. തലത്തിൽ മരിയ റെജി, നയന റെജി എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

Monday 5 June 2017

ഈ വർഷത്തെ പിറവം, ഗവണ്മെന്റ്പ ഹയർസെക്കന്ററി സ്കൂളിന്റെ പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പിറവം മുനിസിപ്പൽ ചെയർമാൻ       ശ്രീ. സാബു കെ. ജേക്കബ് നാന്ദി കുറിച്ചു. എഡ്യുക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ശ്രീ. ജിൽസ് പെരിയപുറം, വാർഡ് കൌൺസിലർ ശ്രീ. മെബിൻ ബേബി, പ്രധാനാധ്യാപകൻ ശ്രീ. ബഷീർ കെ., പി. ടി. എ. അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 



Thursday 1 June 2017

ഉച്ച ഭക്ഷണവിതരണ പരിപാടി ഉത്ഘാടനം

2017_18 അദ്ധ്യയന വർഷത്തെ സ്കൂൾ  ഉച്ച ഭക്ഷണവിതരണ പരിപാടി  ഉത്ഘാടനം പ്രവേശനോത്സ  ദിനത്തിൽ പുതുതായി ചാർജ്ജെടുത്ത പ്രധാനാധ്യാപകൻ ബഷീർ കെ. ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പായസത്തോട് കൂടിയ സദ്യയിൽ സന്തോഷപൂർവ്വം പങ്കുചേർന്നു. 

പ്രവേശനോത്സവം 2017_18

പുതിയ ഒരു അദ്ധ്യയന വർഷത്തെ തുടക്കം... പുതുമകളുടെ....
പുതുതായി 18 കുട്ടികൾ സ്കൂളിലേക്ക് എത്തി. കാത്തിരിക്കുന്ന അറിവിന്റെ വിസ്മയം ലോകം കീഴടക്കിയ ആവേശത്തോടെ....